ഇബ്റാഹീം നബി (അ)

 

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا إِنَّكَ أَنتَ التَّوَّابُ الرَّحِيمُ

"ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു." 
 
 
"ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക്‌ കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന്‌ നിനക്ക്‌ കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക്‌ കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു".

(അധ്യായം 2,സൂക്തം 127,128)
 
 
=========================================================================
 

رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِن ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاء
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ


"എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും
(അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ".

"ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ". 

(അധ്യായം 14,സൂക്തം 40,41)

 
=========================================================================
 
رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ

"എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ"

(അധ്യായം 26,സൂക്തം 83)
 
 
=========================================================================
 
وَلا تُخْزِنِي يَوْمَ يُبْعَثُونَ

"( മനുഷ്യര്‍ ) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ."

(അധ്യായം 26,സൂക്തം 87)
 
 
=========================================================================
 
رَبِّ هَبْ لِي مِنَ الصَّالِحِينَ
"എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ".
(അധ്യായം 37,സൂക്തം 100)

കുറിപ്പ്:-
മരണംവരെ അവിശ്വാസത്തില്‍ കഴിഞ്ഞുകൂടുകയും അങ്ങനെതന്നെ മരണപ്പെട്ടുപോകുകയും ചെയ്തവര്‍ക്കുവേണ്ടി പാപമോചനത്തി
നായി തേടാന്‍ പാടില്ല എന്നതാണ് അല്ലാഹുവിന്റെ കല്പന. ഇബ്റാഹീം നബി (അ) തന്റെ പിതാവിനുവേണ്ടി പ്രാര്‍ഥിച്ച ഒരു പ്രാര്‍ഥന അധ്യായം 26 ലെ സൂക്തം 86 ല്‍ കാണാം. ആ പ്രാര്‍ത്ഥന സത്യവിശ്വാസികള്‍ മാതൃകയാക്കരുത് എന്ന് അധ്യായം 60 ലെ നാലാം സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

<<< BACK