بسم الله الرحمن الرحيم
'തര്‍ത്തീല്‍' എന്ന ഈ ബ്ലോഗിനെ കുറിച്ച്
2012 ഫെബ്രുവരി 24 വെള്ളിയാഴ്ച ദുബായ് ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ശില്പശാല കഴിഞ്ഞു പുറത്തിറങ്ങിയത് എനിക്കും ഒരുബ്ലോഗ് എഴുതിത്തുടങ്ങണം എന്ന ആഗ്രഹത്തോടെയായിരുന്നു.....
ദുബായ് ഇസ്‌ലാഹി സെന്റര്‍ വിവിധ വിഷയങ്ങളിലായി നടത്തിവന്നിരുന്ന ശില്പശാലകളില്‍ നാലാമത് ശില്പശാല
നടന്നത് ഹമരിയ്യ സെന്ററിലാണ്. 'ബ്ലോഗെഴുത്ത്' എന്നതായിരുന്നു അന്നത്തെ വിഷയം. വളരെ ഉപകാരപ്രദമായിരുന്ന ആ ശില്പശാലയില്‍ ക്ലാസ്സെടുത്തത് ബഹു: ബഷീര്‍ വള്ളിക്കുന്നായിരുന്നു (സൌദി).
പങ്കെടുത്ത എല്ലാവരും വളരെ താല്പര്യത്തോടെ ക്ലാസ്സവസാനം വരെ അദ്ദേഹത്തെ ശ്രദ്ധിച്ചു കേട്ടു. കൂട്ടത്തില്‍ ഞാനും. ബ്ലോഗിനെക്കുറിച്ച് അല്‍പ്പംപോലും അറിയാതിരുന്ന എനിക്ക് അത് പുതിയ ഒരനുഭവമായിരുന്നു. ദുബായ് ഇസ്‌ലാഹി സെന്റര് ഭാരവാഹികള്‍ക്കും,ക്ലാസ്സെടുത്ത ബഷീര്‍ വള്ളിക്കുന്നിനും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
![]() |
| ശില്പശാലയില്‍ ബഹു:ബഷീര്‍ വള്ളിക്കുന്ന് ക്ലാസ്സെടുക്കുന്നു. |
അഞ്ചുവര്‍ഷത്തോടെ പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പിന്നീട്ആ ബ്ലോഗ് ഓപ്പണ്‍ ചെയ്യാനോ തുടരാനോ സാധിച്ചില്ല. എന്നാല്‍ ആ ബ്ലോഗിനോട് താല്പര്യമുണ്ടായിരുന്ന പലരും ബ്ലോഗ് ഓപ്പണാക്കാന്‍ സാധിക്കാത്തതിന്റെ വിഷമം എന്നെ അറിയിക്കുകയുണ്ടായി. പലര്‍ക്കും അതുവഴി എളുപ്പത്തില്‍
തജ്‌വീദ് മനസ്സിലാക്കാന്‍ സാധിച്ചിരുന്നുവെന്നും, കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കാന്‍ അത് ഉപയോഗപ്പെടുത്താറുണ്ടെന്നുമൊക്കെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ അത് തുടരാന്‍ സാധിക്കുന്നില്ലെങ്കില്‍ അതുപോലെ മറ്റൊന്ന് തുടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം പല കാരണങ്ങള്‍ കൊണ്ടും ഗള്‍ഫിലെപോലെ ഇവിടെന്ന് അത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ ആറേഴു വര്‍ഷം പിന്നിട്ടിരിക്കുന്നു. അന്നത്തെപ്പോലെ ബ്ലോഗിനുള്ള പ്രസക്തിയും പ്രചാരണവും ഇന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ശാലീനത്തിലെ ചില പോസ്റ്റുകള്‍ ഇപ്പോള്‍ കോപ്പിയെടുക്കാന്‍ സാധിച്ചെപ്പോള്‍ വേറൊരു ബ്ലോഗുണ്ടാക്കി അതില്‍ പോസ്റ്റുചെയ്യാന്‍ ശ്രമിക്കുകയാണ്. യുട്യൂബ് ആണ് ഇപ്പോള്‍ എല്ലാവരും കൂടുതല്‍ കാണുന്നത് എന്നറിയാം. എന്നാലും എനിക്ക് ഇത് കുറച്ചുകൂടെ എളുപ്പമാണ് എന്നതുകൊണ്ടുതന്നെ ഒന്നുകൂടി ചെയ്യുകയാണ്. ആര്‍ക്കെങ്കിലും ഉപയോഗപ്പെട്ടാല്‍ നല്ലതാണല്ലോ എന്നുമാത്രമാണ് ചിന്തിക്കുന്നത്. ഉപകാരപ്രദമാണെങ്കില്‍ ഉപയോഗപ്പെടുത്തുകയും ആവശ്യക്കാര്‍ക്ക് ഷെയര്‍ ചെയ്യുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണമെന്നും.

സ്നേഹപൂര്‍വ്വം അബൂറസീല്‍.
-----------------------------------------------------------------------------------------------------------

No comments:
Post a Comment